ഞാനെത്തിയത് ആംബുലന്‍സില്‍ തന്നെ; ഒടുക്കം സമ്മതിച്ച്‌ സുരേഷ്ഗോപി

ഞാനെത്തിയത് ആംബുലന്‍സില്‍ തന്നെ; ഒടുക്കം സമ്മതിച്ച്‌ സുരേഷ്ഗോപി

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലങ്ങിയ ദിവസം പൂര നഗരിയില്‍ ആംബുലന്‍സില്‍ എത്തിയെന്ന് സമ്മതിച്ച്‌ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കാലിന് പ്രശ്‌നമുണ്ടായിരുന്നതിനാല്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാന്‍ ആകാത്തതിനാലാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് വിശദീകരണം.

അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് സുരേഷ് ഗോപി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആംബുലന്‍സ് എന്ന് പറഞ്ഞ് നിങ്ങള്‍ ഇപ്പോഴും ഇട്ട് കളിക്കുകയാണെന്നും സുരേഷ് ഗോപി ആരോപിച്ചു.

വെടിക്കെട്ടിനകത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാലോ പൂരത്തിനെത്തിയവര്‍ക്ക് അസ്വസ്ഥതയുണ്ടായാലോ കൊണ്ടുപോകാനുള്ള അറേഞ്ച്‌മെന്റാണ് ആബുലന്‍സെന്നും തന്റെ കാലിന് സുഖമില്ലാത്തതിനാലാണ് കയറിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരുടെ ഗുണ്ടകള്‍ തന്റെ വണ്ടി ആക്രമിച്ചതാണെന്നും തന്നെ രക്ഷപ്പെടുത്തിയത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണെന്നും അദ്ദഹം പറഞ്ഞു.

ഇതിനൊന്നും വിശദീകരണം തരേണ്ട ആവശ്യവുമില്ലെന്നും സി.ബി.ഐ വരുമ്പോൾ അവരോട് പറയുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

TAGS : SURESH GOPI | AMBULANCE
SUMMARY : I arrived in an ambulance; Sureshgopi finally agreed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *