നീതിക്കായി ഏതറ്റം വരെയും പോകും; കണ്ണൂര്‍ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ

നീതിക്കായി ഏതറ്റം വരെയും പോകും; കണ്ണൂര്‍ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ

കണ്ണൂര്‍ കലക്ടര്‍ക്കെതിരെ മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നവീന്‍ ബാബു ചേംബറിലെത്തി കലക്ടറെ കണ്ടെന്ന മൊഴി വിശ്വസനീയമല്ല. കലക്ടറോട് നവീന്‍ ബാബുവിന് യാതൊരുവിധ ആത്മബന്ധവുമില്ലെന്നും മഞ്ജുഷ പറഞ്ഞു. കലക്ടര്‍ പറയുന്നത് വെറും നുണയാണ്. കീഴ് ജീവനക്കാരോട് മോശമായി പെരുമാറുന്നയാളാണ്.

കളക്ടര്‍ വീട്ടിലേക്ക് വരേണ്ടതില്ലെന്ന് താന്‍ തന്നെ എടുത്ത തീരുമാനമാണ്. അദ്ദേഹം വീട്ടിലേക്ക് വരുന്നതില്‍ താത്പര്യമില്ല. മരണത്തില്‍ നീതി ലഭിക്കുന്നതിനായി നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്നും മഞ്ജുഷ പറഞ്ഞു. സഹപ്രവര്‍ത്തകരോട് ഒരിക്കലും സൗഹാര്‍ദ്ദപരമായി പെരുമാറാത്ത കലക്ടറോട് നവീന്‍ബാബു ഒന്നും തുറന്നു പറയില്ല. മറ്റ് കലക്ടര്‍മാരുമായി നല്ല ബന്ധമുണ്ടായിരുന്നു.

എന്നാല്‍ കണ്ണൂര്‍ കലക്ടര്‍ പറഞ്ഞതുപോലെ ഒരു ആത്മബന്ധവും ഇരുവരും തമ്മില്‍ ഉണ്ടായിരുന്നില്ല. ഈ വിഷയത്തില്‍ ശക്തമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനമെന്നും മഞ്ജുഷ പറഞ്ഞു. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമർശിക്കുന്ന മൊഴി ശരിയാണെന്നായിരുന്നു കണ്ണൂർ കളക്ടർ അരുണ്‍ കെ വിജയൻ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

തെറ്റ് പറ്റി പോയെന്ന് എഡിഎം നവീൻ ബാബു പറഞ്ഞിട്ടുണ്ടെന്നും തന്റെ മൊഴി പൂർണമായി പുറത്തുവന്നിട്ടില്ലെന്നും കളക്ടർ അരുണ്‍ കെ വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ മൊഴി തള്ളിയാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ പ്രതികരണം.

TAGS : ADM NAVEEN BABU DEATH | WIFE
SUMMARY : Naveen Babu’s wife Manjusha does not believe the Kannur collector’s words

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *