മെട്രോ പിങ്ക് ലൈൻ രണ്ടാം ഘട്ടത്തിലെ തുരങ്ക നിർമാണം പൂർത്തിയായി

മെട്രോ പിങ്ക് ലൈൻ രണ്ടാം ഘട്ടത്തിലെ തുരങ്ക നിർമാണം പൂർത്തിയായി

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ രണ്ടാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി. 13.76 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക് ലൈനിൻ്റെ ഭാഗമായ 937 മീറ്റർ തുരങ്കനിർമാണമാണ് പൂർത്തിയായതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു.

ഒമ്പതാമത്തെ ടണൽ ബോറിങ് മെഷീൻ (ടിബിഎം) ഭദ്ര കെജി ഹള്ളിക്കും നാഗവാരയ്ക്കും ഇടയിൽ 939 മീറ്റർ ദൂരത്തിലാണ് തുരങ്ക നിർമാണം പൂർത്തിയാക്കിയത്. ഇതോടെ തുരങ്ക നിർമാണത്തിനായി ബിഎംആർസിഎൽ വിന്യസിച്ച ഒൻപത് ടിബിഎമ്മുകളിൽ എട്ടെണ്ണം പ്രവർത്തനം പൂർത്തിയാക്കി. ഊർജ, വരദ, അവ്നി, ലവി, വിന്ധ്യ, വാമിക, രുദ്ര, തുംഗ എന്നീ ടിബിഎമ്മുകളാണ് തുരങ്കപാത നിർമാണം നടത്തിയത്. ജൂലൈയിൽ പിങ്ക് ലൈനിൽ പ്രവർത്തിക്കുന്ന ടിബിഎം തുംഗ കെജിക്ക് ഇടയിൽ 308 മീറ്റർ തുരങ്കം സ്ഥാപിച്ച് റെക്കോഡ് സ്ഥാപിച്ചിരുന്നു. 2022 മെയ് മാസത്തിൽ കൻ്റോൺമെൻ്റിനും പോട്ടറി ടൗണിനുമിടയിൽ 273 മീറ്റർ ടണലിങ് പൂർത്തിയാക്കിയ ടിബിഎം ഉർജ സ്ഥാപിച്ച മുൻ റെക്കോർഡാണ് തുംഗ മറികടന്നത്.

2020 ഓഗസ്റ്റിൽ കൻ്റോൺമെൻ്റിനും ശിവാജിനഗറിനും ഇടയിലാണ് ടണൽ ബോറിങ് മെഷീൻ (ടിബിഎം) ഊർജ ഉപയോഗിച്ച് തുരങ്കനിർമാണം ആരംഭിച്ചത്. ഒമ്പത് ടിബിഎമ്മുകൾ വിന്യസിച്ചായിരുന്നു പ്രവർത്തനം. 2022 ഏപ്രിൽ 25ന് ടിബിഎം 27 മീറ്റർ കൈവരിച്ചു. 2024 ജൂലൈയിൽ കെജി ഹള്ളിക്കും നാഗവാരയ്ക്കും ഇടയിൽ 308 മീറ്റർ നിർമാണം പൂർത്തിയാക്കിയിരുന്നു. നിലവിൽ പിങ്ക് ലൈൻ 2026ഓടെ തുറക്കാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്.

TAGS: BENGALURU | NAMMA METRO
SUMMARY: Namma Metro pushes Pink Line deadline to December 2026, tunnel boring completed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *