വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു; ദമ്പതികൾ അറസ്റ്റിൽ

വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു; ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരു: വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച ദമ്പതികൾ അറസ്റ്റിൽ. അവരംഗപാളയ സ്വദേശികളായ അശ്വിനി പാട്ടീൽ, അഭിനേഷ് സാഗു എന്നിവരാണ് പിടിയിലായത്.

വീട്ടുജോലിക്കാരിയും അകന്ന ബന്ധുവുമായ പതിനഞ്ചുകാരി സുനൈനയെയാണ് ഇരുവരും കൊലപ്പെടുത്തിയത്. തന്നോട് വഴക്കിട്ട സുനൈനയെ അശ്വിനി മരക്കഷ്ണം കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി സേലത്ത് ഉപേക്ഷിക്കുകയായിരുന്നു.

ഒക്ടോബർ ആദ്യമാണ് സേലം അവരംഗപാളയത്ത് നിന്ന് സുനൈനയുടെ മൃതദേഹം പോലീസ് കണ്ടെത്തുന്നത്. റോഡിനോട് ചേർന്ന കലുങ്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് ദുർഗന്ധം വന്നതോടുകൂടി സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തി ബാഗ് തുറന്നപ്പോഴാണ് മൃതദേഹമാണെന്ന് വ്യക്തമായത്. മൃതദേഹത്തിന് നാല് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടായിരുന്നു. പിന്നീട് പ്രതികളെ കണ്ടെത്താൻ പ്രദേശത്തെ സിസിടികൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് ദമ്പതികൾ പിടിയിലായത്.

TAGS: BENGALURU | ARREST
SUMMARY: Bengaluru couple arrested for killing housemaid

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *