വീടിനു മുമ്പിൽ മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടു; ദമ്പതികളെ മർദിച്ചെന്ന് പരാതി

വീടിനു മുമ്പിൽ മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടു; ദമ്പതികളെ മർദിച്ചെന്ന് പരാതി

ബെംഗളൂരു: വീടിനു മുമ്പിൽ വെച്ച് മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടതിന് ദമ്പതികളെ മർദിച്ചതായി പരാതി. ബിദരഹള്ളിയിലെ തുംഗനഗറിലാണ് സംഭവം. ശിവഗംഗ ഗൗഡ (38), ഭാര്യ ജയലക്ഷ്മി (35) എന്നിവരുടെ വീടിനു മുമ്പിലായി രാത്രിയിൽ ചിലർ മദ്യപിച്ച് ബഹളം വെക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇരുവരും ഇത് ചോദ്യം ചെയ്തു.

ഇതിൽ പ്രകോപിതരായ പ്രതികൾ ദമ്പതികളെ മർദിക്കുകയായിരുന്നു. ഇവരുടെ പരാതിയിൽ മാഗഡി റോഡിൽ താമസിക്കുന്ന ആനന്ദ്, സഞ്ജയ്, ധനു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും ശിവഗംഗയുടെ വീട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ്‌ പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

TAGS: BENGALURU | ATTACK
SUMMARY: Couple attacked for asking men not to drink outside their house

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *