ഐപിഎൽ; സഞ്ജുവിനെ നിലനിർത്തി രാജസ്ഥാൻ റോയൽസ്

ഐപിഎൽ; സഞ്ജുവിനെ നിലനിർത്തി രാജസ്ഥാൻ റോയൽസ്

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025ൽ സഞ്ജു സാംസണെ നിലനിർത്തി രാജസ്ഥാൻ റോയൽസ്. സീസണിലെ മെഗാലേലത്തിന് മുമ്പായി ടീമുകളുടെ റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നു. സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് ഇത്തവണ നിലനിർത്തിയിരിക്കുന്നത്.

രാജസ്ഥാൻ ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസണെ 18 കോടി രൂപയ്ക്കാണ് ടീം നിലനിർത്തിയത്. യശസ്വി ജയ്സ്വാൾ, ധ്രൂവ് ജുറേൽ, ഷിമ്രോൺ‌ ഹെറ്റ്മയർ, സന്ദീപ് ശർമ എന്നിവർ ടീമിൽ തുടരും. എന്നാൽ ജോസ് ബട്ലർ, യൂസ്വേന്ദ്ര ചാഹൽ, ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ എന്നിവരെ രാജസ്ഥാൻ ഇത്തവണ നിലനിർത്തിയില്ല.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ച് താരങ്ങളെ നിലനിര്‍ത്തി. നാല് കോടി പ്രതിഫലത്തില്‍ മുന്‍ ക്യാപ്റ്റന്‍ എം. എസ്. ധോണി ടീമില്‍ തുടരും. രവീന്ദ്ര ജഡേജയെ 18 കോടിക്കും ചെന്നൈ നിലനിര്‍ത്തി. റുതുരാജ് ഗെയ്കവാദ് (18 കോടി), മതീഷ പതിരാന (13), ശിവം ദുബെ (12) എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയ മറ്റുതാരങ്ങള്‍.

മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ ടീമില്‍ നിലനില്‍ത്തി. രോഹിത് ഉള്‍പ്പെടെ അഞ്ച് പേരെയാണ് മുംബൈ നിര്‍ത്തിയത്. 16.30 കോടിക്കാണ് രോഹിത്തിനെ മുംബൈ നിലനിര്‍ത്തിയത്. ജസ്പ്രിത് ബുമ്ര (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹാര്‍ദിക് പാണ്ഡ്യ (16.5 കോടി) തിലക് വര്‍മ (8 കോടി) എന്നിവരും ടീമില്‍ തുടരും.

TAGS: SPORTS | IPL
SUMMARY: Sanu Samson to remain in Rajasthan royals in ipl this time too

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *