കന്നഡ രാജ്യോത്സവം; സുവർണ മഹോത്സവ പുരസ്കാരത്തിനുള്ള സമ്മാനത്തുക ഇരട്ടിയാക്കി

കന്നഡ രാജ്യോത്സവം; സുവർണ മഹോത്സവ പുരസ്കാരത്തിനുള്ള സമ്മാനത്തുക ഇരട്ടിയാക്കി

ബെംഗളൂരു: കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായി നൽകുന്ന സുവർണ മഹോത്സവ പുരസ്കാരത്തിനുള്ള ക്യാഷ് പ്രൈസ് 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തി. സംസ്ഥാന രൂപീകരണത്തിന്റെ 50ആം വാർഷികത്തോട് അനുബന്ധിച്ചാണ് ഇത്തവണ സുവർണ മഹോത്സവ അവാർഡ് നൽകുന്നത്.

69 പേർക്ക് രാജ്യോത്സവ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിന് പുറമെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച 50 പുരുഷന്മാർക്കും 50 വനിതകൾക്കും സുവർണ മഹോത്സവ പുരസ്‌കാരങ്ങൾ നൽകാൻ കന്നഡ സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചിരുന്നു. ബിബിഎംപി പൗരകർമ്മിക യൂണിയൻ നേതാക്കളെയും അവാർഡ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിധാൻ സൗധയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ നൽകുമെന്ന് കന്നഡ സാംസ്കാരിക മന്ത്രി ശിവരാജ് എസ്. തംഗദഗി പറഞ്ഞു.

കല – സാംസ്‌കാരികം, കൃഷി, സ്പോർട്സ്, മാധ്യമ പ്രവർത്തനം, ആരോഗ്യം, സാഹിത്യം, സാമൂഹിക സേവനം, യക്ഷഗാനം, ശാസ്ത്ര – സാങ്കേതികം എന്നീ വിഭാഗങ്ങളിലായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഹൊറനാട് വിഭാഗത്തിൽ രണ്ട് പേർക്കും പുരസ്കാരം ലഭിച്ചിട്ടുണ്ട്.

അതേസമയം കന്നഡ രാജ്യോത്സവ പുരസ്കാരങ്ങളും ഇന്ന് വിതരണം ചെയ്യും. അയോധ്യയിലെ രാംലല്ല വിഗ്രഹത്തിന്റെ ശില്പി അരുൺ യോഗി രാജ് ഉൾപ്പെടെയുള്ളവരെയാണ് ഇത്തവണ രാജ്യോത്സവ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

TAGS: KARNATAKA | SUVARNA MAHOTSAVA AWARD
SUMMARY: Cash prize for Suvarna Mahotsava Award doubled

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *