കണ്ണൂർ: എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ അറസ്റ്റിലായ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് പിപി ദിവ്യയെ കസ്റ്റഡിയിൽ വിട്ടു. പ്രത്യേകാന്വേഷണ സംഘത്തിന്റെ ആവശ്യം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. വൈകിട്ട് അഞ്ച് മണി വരേയാണ് ദിവ്യയെ കസ്റ്റഡിയിൽ വിട്ടത്. ഇന്ന് ദിവ്യയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പോലീസിന്റെ ആവശ്യപ്രകാരം കസ്റ്റഡിയില്‍ വിടുകയായിരുന്നു. കസ്റ്റഡി അപേക്ഷ അംഗീകരിച്ചതോടെ പിപി ദിവ്യയുടെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച മാത്രമേ പരിഗണിക്കാനുള്ള സാധ്യതയുള്ളൂ.
<BR>
TAGS : ADM NAVEEN BABU DEATH | PP DIVYA
SUMMARY : PP Divya in custody

Posted inKERALA LATEST NEWS
