ഗൂഗിളിന് 20,000,000,000,000,000,000,000,000,000,000,000 ഡോളര്‍ പിഴയിട്ട് റഷ്യന്‍ കോടതി

ഗൂഗിളിന് 20,000,000,000,000,000,000,000,000,000,000,000 ഡോളര്‍ പിഴയിട്ട് റഷ്യന്‍ കോടതി

ഗൂഗിളിന് 20 ഡെസില്യണ്‍ ഡോളര്‍ പിഴ ചുമത്തി റഷ്യ. രണ്ടിന് ശേഷം 34 പൂജ്യം വരുന്ന വലിയ സംഖ്യ പിഴയായി ഒടുക്കണമെന്ന നിര്‍ദേശമാണ് മോസ്‌കോ കോടതി നല്‍കിയത്. കോടതി തുടക്കത്തില്‍ പ്രതിദിന പിഴയായി 100,000 റൂബിള്‍ നിശ്ചയിച്ചിരുന്നു, ഇത് ഓകദേശം 1,200 ഡോളര്‍ വരും.

ഈ നിര്‍ദേശം ഗൂഗിള്‍ അനുസരിക്കാത്തതോടെയാണ് ഓരോ ദിവസവും പിഴ ഇരട്ടിയായത്. ശക്തമായ സര്‍ക്കാര്‍ അനുകൂല നിലപാടുകള്‍ക്ക് പേരുകേട്ട സാര്‍ഗ്രാഡ് ടിവി ഉള്‍പ്പെടെ 17 റഷ്യന്‍ മീഡിയ ചാനലുകളില്‍ നിന്നുള്ള ഉള്ളടക്കം ഗൂഗിള്‍ തടഞ്ഞതോടെയാണ് പിഴ കുമിഞ്ഞുകൂടാന്‍ തുടങ്ങിയത്.

ഈ തീരുമാനം റഷ്യയുടെ ആര്‍ട്ടിക്കിള്‍ 13.41 പ്രകാരം നിയമനടപടിക്ക് തുടക്കമിട്ടു. 2022-ലെ ഉക്രെയ്‌നിലെ റഷ്യയുടെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തെത്തുടര്‍ന്നുള്ള പ്രചാരണം തടയാനുള്ള പാശ്ചാത്യ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങള്‍ കാണുന്നത്.

TAGS : GOOGLE | FINE
SUMMARY : Russian court fines Google $20 billion

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *