എൻട്രൻസ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥി സഹപാഠിയെ കുത്തി; പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കസ്റ്റഡിയില്‍

എൻട്രൻസ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥി സഹപാഠിയെ കുത്തി; പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കസ്റ്റഡിയില്‍

മലപ്പുറം: എൻട്രൻസ് പരിശീലന കേന്ദ്രത്തില്‍ വിദ്യാർഥികള്‍ തമ്മില്‍ കത്തിക്കുത്ത്. 16-കാരൻ മറ്റൊരു വിദ്യാർഥിയെ പഠനമുറിയില്‍ വച്ച്‌ കത്തികൊണ്ട് കുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞമാസം 27 നായിരുന്നു സംഭവം.

സ്റ്റഡി ഹാളില്‍ പഠിക്കുകയായിരുന്നു വിദ്യാർഥിയെ പിറകില്‍ നിന്നു വന്ന പതിനാറുകാരൻ ചുറ്റിപ്പിടിച്ചു തുടർച്ചയായി കുത്തുകയാണ് ഉണ്ടായത്. പുറം ഭാഗത്തും വയറിന് സൈഡിനുമായാണ് പരുക്കേറ്റത്. സ്ഥാപനത്തിലെ ജീവനക്കാരും മറ്റു വിദ്യാർഥികളും ഓടിയെത്തിയാണ് വിദ്യാർഥിയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ മലപ്പുറം പൊലീസ് കേസ് എടുത്തു.

TAGS : MALAPPURAM | CRIME
SUMMARY : Student stabs classmate in entrance training center; A minor is in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *