സൈബർ തട്ടിപ്പ്; യുവതിയിൽ നിന്നും 80 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

സൈബർ തട്ടിപ്പ്; യുവതിയിൽ നിന്നും 80 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

ബെംഗളൂരു: അന്തരിച്ച പ്രമുഖ ചിത്രകാരന്റെ ഭാര്യയിൽ നിന്നും 80 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ഭര്‍ത്താവിന്റെ പെയിന്റിങ്ങുകള്‍ ലേലത്തില്‍ വിറ്റുകിട്ടിയ തുകയാണു നഷ്ടമായതെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.

ആഗോള തലത്തിൽ വിവിധയിടങ്ങളില്‍ ഇവര്‍ ചിത്രം ലേലത്തില്‍ വയ്ക്കാറുണ്ട്. അടുത്തിടെ വില്‍പനയ്ക്കായി കുറച്ചു പെയിന്റിങ് കൊറിയര്‍ വഴി മലേഷ്യയിലേക്ക് അയച്ചു. ഇതില്‍ ലഹരിമരുന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണു സിബിഐ ഉദ്യോഗസ്ഥരെന്നു പരിചയപ്പെടുത്തിയ സംഘം യുവതിയെ ഫോണില്‍ വിളിച്ചത്.

ഉന്നത സിബിഐ ഉദ്യോഗസ്ഥര്‍, ജഡ്ജി എന്ന് സ്വയം പരിചയപ്പെടുത്തിയ മറ്റ്‌ ചിലരും വാട്‌സ്ആപ്പ് വിഡിയോ കോൾ എത്തി. ഹിന്ദിയിലും ഇംഗ്ലിഷിലുമായിരുന്നു ചോദ്യംചെയ്യല്‍. മുറിയില്‍ നിന്നു പുറത്തുപോകാനാ കോള്‍ കട്ട് ചെയ്യാനോ പ്രതികൾ യുവതിയെ സമ്മതിച്ചില്ല. ഇങ്ങനെ ചെയ്താല്‍ അറസ്റ്റ് ചെയ്തു മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുമെന്നായിരുന്നു ഭീഷണി.

വെള്ളംകുടിക്കാനോ ഭക്ഷണം കഴിക്കാനോ പോലും അനുവദിക്കാതെ 3 മണിക്കൂര്‍ ചോദ്യംചെയ്യല്‍ തുടര്‍ന്നതായി യുവതി പറഞ്ഞു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി അറിയിക്കുകയും കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഒരു കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് നിരവധി ഗഡുക്കളായി 80 ലക്ഷം രൂപ പ്രതികൾക്ക് നൽകി. കഴിഞ്ഞ ദിവസം ബന്ധുവിനോട് ഇക്കാര്യം പറഞ്ഞതോടെ സംഭവം തട്ടിപ്പാണെന്ന് യുവതി തിരിച്ചറിയുകയായിരുന്നു. സംഭവത്തിൽ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS: BENGALURU | CYBER FRAUD
SUMMARY: Bengaluru women looses 80 lakhs to cyber frauds

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *