മലയാളി അധ്യാപികയെ ഒറ്റപ്പെട്ട സ്ഥലത്ത് ഇറക്കിവിട്ട സംഭവം; കണ്ടക്ടര്‍ക്കെതിരെ നടപടി

മലയാളി അധ്യാപികയെ ഒറ്റപ്പെട്ട സ്ഥലത്ത് ഇറക്കിവിട്ട സംഭവം; കണ്ടക്ടര്‍ക്കെതിരെ നടപടി

മലയാളി അധ്യാപികയെ രാത്രി ഒറ്റപ്പെട്ട സ്ഥലത്ത് ഇറക്കിവിട്ട തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് കണ്ടക്ടര്‍ക്കെതിരെ അച്ചടക്ക നടപടി. അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷയുടെ നടപടിയില്‍ അച്ചടക്ക നടപടി സ്വീകരിച്ചതായി എസ് ഇ ടി സി അധികൃതര്‍ പരാതിക്കാരിയെ അറിയിച്ചു.

എന്നാല്‍ അച്ചടക്ക നടപടി എന്താണെന്നും കണ്ടക്ടറുടെ പേര് എന്താണെന്നും അധികൃതര്‍ വെളിപ്പെടുത്തിയില്ലെന്ന് സ്വാതിഷ പറഞ്ഞു. ഇന്ന് വൈകുന്നേരം അധികൃതര്‍ സ്വാതിഷയെ വിളിച്ച് ഖേദം അറിയിക്കുകയും നടപടി സ്വീകരിച്ചെന്ന് അറിയിക്കുകയുമായിരുന്നു. കണ്ടക്ടറുടെ ഭാഗത്ത് നിന്നുണ്ടായ പിഴവിന് ക്ഷമ ചോദിക്കുന്നതായി സ്വാതിഷയോട് എസ് ഇ ടി സി അധികൃതര്‍ പറഞ്ഞു. കണ്ടക്ടറുടെ പേരും സ്വീകരിച്ച നടപടിയും അധികൃതര്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ലെന്ന് സ്വാതിഷ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. ബെംഗളൂരുവിൽ നിന്ന് ശ്രീപെരുമ്പത്തൂരിലേക്കുള്ള യാത്രക്കിടെയാണ് സ്വാതിഷയെ കണ്ടക്ടർ ഇറക്കിവിട്ടത്. ശ്രീപെരുമ്പത്തൂരിലെ സ്വകാര്യ കോളേജിൽ അധ്യാപികയാണ് സ്വാതിഷ. രാത്രി ആയതിനാൽ താമസിക്കുന്ന സ്ഥലത്തിന് സമീപം നിർത്തി തരണമെന്ന് അഭ്യർത്ഥിച്ചപ്പോഴാണ് സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിട്ടതെന്ന് സ്വാതിഷ പറയുന്നു.
<BR>
TAGS : TAMILNADU BUS
SUMMARY : Incident of dropping off a Malayali teacher at an isolated place; action taken against the conductor

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *