കന്നഡ ഭാഷയും സംസ്‌കാരവും തനിമയോടെ സംരക്ഷിക്കപ്പെടണം: ഡോ. എന്‍.എ. മുഹമ്മദ്

കന്നഡ ഭാഷയും സംസ്‌കാരവും തനിമയോടെ സംരക്ഷിക്കപ്പെടണം: ഡോ. എന്‍.എ. മുഹമ്മദ്

ബെംഗളൂരു: കന്നഡ ഭാഷയും സംസ്‌കാരവും മാറ്റം വരാതെ തനിമയോടെ സംരക്ഷിക്കപ്പെടണമെന്നും കര്‍ണാടകയില്‍ താമസിക്കുന്നവര്‍ കന്നഡ ഭാഷ സ്വായത്തമാക്കാന്‍ ശ്രമിക്കണമെന്നും മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. എന്‍ എ മുഹമ്മദ് പറഞ്ഞു. മലബാര്‍ മുസ്ലിം അസോസിയേഷന്‍ ക്രസന്റ് സ്‌കൂള്‍ ആന്റ് പിയു കോളേജ് സംഘടിപ്പിച്ച ‘കന്നട രാജ്യോത്സവ ദിനാഘോഷവും ലഹരി വിരുദ്ധ കാമ്പയിനും’ പരിപാടിയില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിക്ടോറിയ ഹോസ്പിറ്റല്‍ റീസെന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. ശ്രീനിവാസ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.

മനുഷ്യന്റെ ബുദ്ധിക്കും ജീവനും മാത്രമല്ല തലമുറകളുടെ നിലനില്‍പിനുപോലും ഭീഷണിയാകുന്ന മാരകമായ സാമൂഹിക വിപത്താണ് ലഹരിയെന്നും അതിനെതിരെയുള്ള ബോധവല്‍ക്കരണം വിദ്യാലയങ്ങളില്‍ നിന്ന് തുടങ്ങേണ്ടതെന്നും ഡോ. ആര്‍ .ശ്രീനിവാസ പറഞ്ഞു. വിദ്യാര്‍ഥികളില്‍ അസ്വാഭാവികമായി കാണപ്പെടുന്ന മാറ്റങ്ങള്‍ രക്ഷിതാക്കള്‍ നിസാരമായി കാണാതെ, ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. പി. ഉസ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.സി. സിറാജ്, പ്രിന്‍സിപ്പള്‍ മുജാഹിദ് മുസ്തഫ ഖാന്‍, സെക്രട്ടറി ശംസുദ്ധീന്‍ കൂടാളി, മാനേജര്‍ പി.എം. മുഹമ്മദ് മൗലവി, ടി.സി.ശബീര്‍, എ.കെ. കബീര്‍, ഹൈസ്‌കൂള്‍ എച്ച്.ഒ.ഡി.അഫ്‌സര്‍ പാഷ, ശിവകുമാര്‍, ശ്വേത, രാജ വേലു, തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ വിവിധ സാംസ്‌കാരിക കലാപരിപാടികള്‍ നടന്നു.
<br>
TAGS : MALABAR MUSLIM ASSOCIATION | KANNADA RAJYOTSAVA

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *