പാര്‍ട്ടി ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം; സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്

പാര്‍ട്ടി ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം; സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്

ചെന്നൈ: വിജയ് തന്റെ പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകർ വലിയ ആവേശത്തിലാണ്. ഇപ്പോഴിതാ തമിഴ്നട്ടില്‍ സജീവ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് വിജയ്. നടനും ടിവികെ അധ്യക്ഷനുമായ വിജയ് സംസ്ഥാന പര്യടനത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകള്‍. ഡിസംബർ രണ്ടിന് കോയമ്പത്തൂരിലാണ് യാത്രയുടെ തുടക്കം.

ഡിസംബർ 27ന് തിരുനെല്‍വേലിയിലാണ് മെഗാറാലിയോടെ സമാപനം. അതിനിടെ വിജയ്‌യെ വിമർശിക്കരുതെന്ന് പാർട്ടി വക്താക്കള്‍ക്കും നേതാക്കള്‍ക്കും അണ്ണാ ഡിഎംകെ നിർദ്ദേശം നല്‍കി. വിജയ് എഡിഎംകെയെ എതിർത്തിട്ടില്ലെന്നും അനാവശ്യമായി പ്രകോപനത്തിന് ശ്രമിക്കരുതെന്നുമാണ് നിർദ്ദേശം. വിജയുമായി ബന്ധപ്പെട്ട ചാനല്‍ ചർച്ചകളില്‍ നിന്നും അണ്ണാ ഡിഎംകെ നേതാക്കള്‍ വിട്ടുനില്‍ക്കെയാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.

TAGS : ACTOR VIJAY | THAMIZHAGA VETRI KAZHAGAM
SUMMARY : Party ideas should be conveyed to the masses; Vijay ready for state tour

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *