ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊല്ലം രാമൻകുളങ്ങരയിലാണ് സംഭവം. മരുത്തടി കന്നിമേല്‍ ചേരി സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്. പ്രദീപും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ടയുടൻ വാഹനം നിർത്തി ഇരുവരും പുറത്തിറങ്ങിയതിനാല്‍ വലിയൊരു അപകടം ഒഴിവായി.

അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. വാഹനം പൂർണമായും കത്തിനശിച്ചു. അടുത്തിടെ കൊല്ലം കടയ്ക്കല്‍ ചിതറയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചിരുന്നു. ചിതറ കാഞ്ഞിരത്തുമൂട് ജംഗ്ഷനിലാണ് സംഭവം നടന്നത്. മടത്തറ സ്വദേശി ഷിഹാബുദ്ദീന്റെ കാറിനാണ് തീപിടിച്ചത്.

TAGS : KOLLAM | CAR | FIRE
SUMMARY : The car that was running caught fire; The couple escaped

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *