സംസ്ഥാനത്ത് നിർമിക്കുന്ന ഉത്പന്നങ്ങളുടെ ലേബലിൽ കന്നഡ നിർബന്ധമാക്കും

സംസ്ഥാനത്ത് നിർമിക്കുന്ന ഉത്പന്നങ്ങളുടെ ലേബലിൽ കന്നഡ നിർബന്ധമാക്കും

ബെംഗളൂരു: കർണാടകയിൽ നിർമിക്കുന്ന എല്ലാ ഉത്പന്നങ്ങളുടെയും പാക്കേറ്റിലെ ലേബലിൽ കന്നഡയിൽ വിവരങ്ങൾ പതിപ്പിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനായുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കന്നഡ രാജ്യോത്സവത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് നിര്‍മിക്കുന്ന ചരക്കുകളുടേയും സാധനങ്ങളുടേയും പാക്കറ്റില്‍ നിലവിൽ ഇംഗ്ലിഷ് ഭാഷയാണുള്ളത്. എന്നാൽ ഇനിമുതല്‍ ഇവയിലെല്ലാം കന്നഡയിലും വിവരങ്ങൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും ദിവസേന കന്നഡ ഭാഷ ഉപയോഗിക്കുന്ന വിധത്തില്‍ കര്‍ണാടകയില്‍ ഭാഷയ്ക്കായി അന്തരീക്ഷമൊരുക്കുമെന്നും ഇത് ഭാഷയ്ക്ക് നല്‍ക്കുന്ന ആദരവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

TAGS: KARNATAKA | KANNADA
SUMMARY: Kannada to be made mandatory on labels of state made products

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *