മൂന്നാംഘട്ട പ്രചാരണത്തിനായി പ്രിയങ്കാഗാന്ധി വീണ്ടും വയനാട്ടിലെത്തി

മൂന്നാംഘട്ട പ്രചാരണത്തിനായി പ്രിയങ്കാഗാന്ധി വീണ്ടും വയനാട്ടിലെത്തി

കല്‍പ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി വയനാട്ടിലെത്തി. സഹോദരനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയത്. മാനന്തവാടി ഗാന്ധി പാർക്കില്‍ പൊതുയോഗത്തില്‍ ഇരുവരും പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് അരീക്കോട് പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. പിന്നീട് മറ്റു പരിപാടികളില്‍ പങ്കെടുക്കും. നാലിനു രാവിലെ 10ന് സുല്‍ത്താൻ ബത്തേരി നിയോജകമണ്ഡലത്തില്‍ പരിപാടിയിലും പങ്കെടുക്കും. പ്രിയങ്ക ഗാന്ധി അഞ്ചിന് കൂടരഞ്ഞിയില്‍ എത്തും. അഞ്ചിന് രാവിലെ 11 ന് കൂടരഞ്ഞിയില്‍ നടക്കുന്ന റോഡ് ഷോയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കും.

TAGS : PRIYANKA GANDHI | WAYANAD
SUMMARY : Priyanka Gandhi came to Wayanad again for the third phase campaign

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *