പി. സരിന്റെ ഹസ്തദാനം നിരസിച്ച്‌ രാഹുലും ഷാഫിയും

പി. സരിന്റെ ഹസ്തദാനം നിരസിച്ച്‌ രാഹുലും ഷാഫിയും

പാലക്കാട്‌: വിവാഹ വേദിയില്‍ കണ്ടുമുട്ടിയ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി. സരിന്റെ ഹസ്തദാനം നിരസിച്ച്‌ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും. ഉപതിരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തോടെ തുടരുന്നതിനിടെയാണ് കല്യാണ വീട്ടില്‍ വോട്ട് തേടിയെത്തിയ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർത്ഥി പി സരിനും കോണ്‍ഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും പരസ്പരം കണ്ടത്.

ബിജെപി കൗണ്‍സിലർ നടേശന്റെ മകളുടെ വിവാഹ വേദിയിലാണ് പിണക്കം മറനീക്കിയത്. രാഹുലിനും ഒപ്പമുണ്ടായിരുന്ന ഷാഫിക്കും ഹസ്തദാനം നല്‍കാൻ സരിൻ കൈനീട്ടിയിട്ടും ഇരുവരും കാണാത്ത പോലെ നടന്ന് നീങ്ങി. നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിൻ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോവുകയായിരുന്നു. സരിൻ്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് വിമത നേതാവ് എ വി ഗോപിനാഥിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ ചേർത്തുപിടിച്ചു.

എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്ന് സരിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് കപടമുഖമില്ലെന്നും പി സരിന് കൈകൊടുക്കാൻ പ്രയാസമുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ചെയ്യുന്നതെല്ലാം ആത്മാർത്ഥമായിട്ടാണ്. ചാനലുകള്‍ക്ക് മുമ്പിൽ അഭ്യാസം കാണിക്കാൻ പ്രയാസമുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേർത്തു.

TAGS : P SARIN | RAHUL MANKUTTATHIL | SHAFI PARAMBIL
SUMMARY : P. Rahul and Shafi reject Sarin’s handshake

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *