യോഗി ആദിത്യനാഥിനെതിരെ വധഭീഷണി; യുവതി അറസ്റ്റിൽ

യോഗി ആദിത്യനാഥിനെതിരെ വധഭീഷണി; യുവതി അറസ്റ്റിൽ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി ലഭിച്ച സംഭവത്തില്‍ യുവതി പിടിയില്‍. ഫാത്തിമ ഖാൻ എന്ന 24കാരിയാണ് പിടിയിലായത്. യുവതിയുടെ നമ്പറില്‍ നിന്നാണ് ട്രാഫിക് പോലീസ് കണ്‍ട്രോള്‍ റൂമിന് സന്ദേശം ലഭിച്ചതെന്ന് പോലീസ് പറയുന്നു. മുംബൈയിലെ താനെയില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് യുവതി താമസിക്കുന്നത്.

ബിഎസ്‌സി ബിരുദദാരിയാണ് യുവതിയെന്നാണ് റിപ്പോർട്ട്. പിതാവ് മരത്തടി കച്ചവടക്കാരനാണ്. മുംബൈ ട്രാഫിക് പോലീസിനാണ് ബിജെപി മുഖ്യമന്ത്രിക്കെതിരെയുള്ള വധഭീഷണി വാട്‌സാപ്പ് ഹെല്‍പ്പ് ലൈൻ നമ്പറില്‍ കിട്ടിയത്. 10 ദിവസത്തിനുള്ളില്‍ ബിജെപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് രാജിവെച്ചൊഴിഞ്ഞില്ലെങ്കില്‍ ബാബ സിദ്ദിഖിയുടെ ഗതിയാകുമെന്നായിരുന്നു ഭീഷണി.

TAGS : YOGI ADITYANATH | DEATH THREAT | ARREST
SUMMARY : Death threats against Yogi Adityanath; The woman was arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *