വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരെ അധിക്ഷേപിച്ചു; രണ്ട് യാത്രക്കാർക്കെതിരെ കേസ്

വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരെ അധിക്ഷേപിച്ചു; രണ്ട് യാത്രക്കാർക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരെ അധിക്ഷേപിച്ച രണ്ട് യാത്രക്കാർക്കെതിരെ കേസെടുത്തു. ബെംഗളൂരുവിൽ താമസിക്കുന്ന അമൻ രാജ് (32), അദിതി കുമാരി (28) എന്നിവർക്കെതിരെയാണ് കേസ്.

ഇരുവരുടെയും ചെക്ക് ഇൻ ബാഗിൽ സംശയാസ്പദമായ വസ്തു ഉണ്ടെന്ന് സ്‌കാൻ മെഷീനിൽ കാണിച്ചിരുന്നു. ഇതോടെ ബാഗ് തുറന്ന് കാണിക്കാൻ സുരക്ഷ ജീവനക്കാരൻ ആവശ്യപ്പെട്ടു. ഇതാണ് യാത്രക്കാർക്ക് പ്രകോപനത്തിന് കാരണമായത്.

തുടർന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർ ഇടപെട്ടപ്പോൾ, ഇരുവരും സഹകരിക്കാൻ വിസമ്മതിക്കുകയും ഇവരെ അസഭ്യം പറയുകയുമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പിന്നീട് ഇവരുടെ ബാഗിൽ നിന്ന് സിഗരറ്റ് ലൈറ്റർ കണ്ടെത്തിയിരുന്നു.

TAGS: BENGALURU | ASSAULT
SUMMARY: Two booked for assault on security staffer

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *