മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

തൃശൂർ: ചേലക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ മന്ത്രി വീണാ ജോർജിനെ തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ വൈകുന്നേരമാണു ചികിത്സയ്‌ക്കെത്തിച്ചത്. വിശദ പരിശോധനയ്ക്ക് ശേഷം മന്ത്രി ആശുപത്രി വിട്ടു. രക്തസമ്മർദം ഉയർന്നതോടെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതെന്നു ഡോക്ടർമാർ പറഞ്ഞു. മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു.ആര്‍. പ്രദീപിന് വേണ്ടി ഞായറാഴ്ച മന്ത്രി വീണ ജോര്‍ജ് വിവിധയിടങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തിരുന്നു.
<BR>
TAGS : VEENA GEROGE
SUMMARY : Minister Veena George admitted to medical college

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *