ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 28 പേര്‍ മരിച്ചു

ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 28 പേര്‍ മരിച്ചു

ഡെറാഡൂണ്‍:ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 28 പേര്‍ മരിച്ചു. ഇന്ന് രാവിലെയോടെയാണ് അപകടം. 45 സീറ്റുകളുള്ള ബസ് ഗർവാലില്‍ നിന്ന് കുമയൂണിലേക്ക് പോകുമ്പോൾ മാർച്ചുളയിലെ 200 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

പോലീസും, ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്ന് അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരില്‍ ചിലരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിനിടെ ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരാണ് അപകട വിവരം അധികൃതരെ അറിയിച്ചത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ധനസഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും ഗുരുതരമായി പരുക്കേറ്റ യാത്രക്കാരെ എയർലിഫ്റ്റ് ചെയ്യാനും അദ്ദേഹം നിർദേശങ്ങളും നല്‍കിയിട്ടുണ്ട്.

TAGS : UTHARAGAND | ACCIDENT
SUMMARY : 28 killed in Uttarakhand bus falls into Koka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *