പാലക്കാട് ഉപതിരഞ്ഞെടുപ്പ് തിയതി ഈ മാസം 20ലേക്ക് മാറ്റി

പാലക്കാട് ഉപതിരഞ്ഞെടുപ്പ് തിയതി ഈ മാസം 20ലേക്ക് മാറ്റി

പാലക്കാട്‌: പലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. വോട്ടെടുപ്പ് തീയതി 13 -ാം തീയതിയില്‍ നിന്ന് 20-ാം തീയതിയിലേക്കാണ് മാറ്റിയത്. കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ബിജെപിയും എല്‍ഡിഎഫും നേരത്തെ രംഗത്തെത്തിയിരുന്നു. കല്‍പാത്തി രഥോത്സവത്തിന്റെ ആദ്യദിനമാണ് നവംബര്‍ 13.

ഈ കാരണം ചൂണ്ടിക്കാട്ടി നവംബര്‍ 13, 14, 15 തീയതികളില്‍ വോട്ടെടുപ്പ് നടത്തുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. ഇതു പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തത്. വിശ്വപ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച്‌ പാലക്കാട് തിരഞ്ഞെടുപ്പ് നവംബർ 13 ല്‍ നിന്ന് ഇരുപതിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

നവംബര്‍ 13 വിശ്വപ്രസിദ്ധമായ കല്‍പാത്തി രഥോത്സവം തുടങ്ങുന്ന ആദ്യദിവസം ആണ്. അന്ന് തിരഞ്ഞെടുപ്പ് നടത്തുന്നത് പാലക്കാടിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ട് ആയതുകൊണ്ട് ഇരുപതാം തീയതിയിലേക്ക് മാറ്റിവെക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്.

TAGS : PALAKKAD | BY ELECTION
SUMMARY : Palakkad by-election date shifted to 20th of this month

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *