കേരളസമാജം ദൂരവാണിനഗർ കഥവായനയും സംവാദവും നവംബർ 10 ന്

കേരളസമാജം ദൂരവാണിനഗർ കഥവായനയും സംവാദവും നവംബർ 10 ന്

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്തിന്റെ ‘ഭരതേട്ടന്‍’ എന്ന കഥയുടെ വായനക്കും സംവാദത്തിനും കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം വേദിയൊരുക്കുന്നു. നവംബര്‍ 10 ന് രാവിലെ 10 30 ന് വിജനപുരയിലുള്ള ജൂബിലി സ്‌കൂളിലാണ് പരിപാടി.’നല്ലെഴുത്തിന്റെ നവലോക നിര്‍മ്മിതി’ എന്ന വിഷയത്തില്‍ സുസ്‌മേഷ് ചന്ദ്രോത്ത് സംസാരിക്കും. ബെംഗളൂരുവിലെ എഴുത്തുകാരും ആസ്വാദകരും സാംസ്‌കാരിക സംഘടനാ പ്രതിനിധികളും സംവാദത്തില്‍ പങ്കുചേരും. ചടങ്ങില്‍ കവിതാലാപനത്തിനും അവസരം ഒരുക്കിയിട്ടുണ്ട്. ഭരതേട്ടന്‍ എന്ന കഥയുടെ പിഡിഎഫ് കോപ്പിയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും സാഹിത്യവിഭാഗം കണ്‍വീനര്‍ സി കുഞ്ഞപ്പനുമായി 9008273313 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
<BR>
TAGS : ART AND CULTURE

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *