ഇറാനിൽ ഹെലികോപ്റ്റർ അപകടം; റെവല്യൂഷനറി ഗാർഡ് കമാൻഡർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു

ഇറാനിൽ ഹെലികോപ്റ്റർ അപകടം; റെവല്യൂഷനറി ഗാർഡ് കമാൻഡർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു

തെഹ്റാൻ: ഇറാനിൽ ഹെലികോപ്റ്റർ തകർന്ന് മുതിർന്ന കമാൻഡർ ഉൾപ്പെടെ രണ്ട് ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഗോലെസ്താൻ പ്രവിശ്യയിലെ നെയ്‌നാവ ബ്രിഗേഡ് കമാൻഡർ ജനറൽ ഹമീദ് മസന്ദറാനി, പൈലറ്റ് ഹമദ് ജന്ദഗി എന്നിവരാണ് കൊല്ലപ്പെട്ടത്.

സിസ്താൻ, ബലൂചിസ്താൻ പ്രവിശ്യയിലെ സിർകന്ദ് മേഖലയിലാണ് ഹെലികോപ്റ്റർ തകർന്നതെന്ന് ഐ.ആർ.ജി.സി അറിയിച്ചു. ഇറാൻ സുരക്ഷാസേനയും സുന്നി ഗ്രൂപ്പുകളും തമ്മിൽ ഏറ്റുമുട്ടൽ പതിവായ മേഖലയാണിത്. ഒക്ടോബർ 26നുണ്ടായ ആക്രമണത്തിൽ 10 പോലീസുകാർ കൊല്ലപ്പെട്ടതോടെ മേഖലയിൽ സൈനിക നീക്കം ശക്തമാക്കിയിരിക്കുകയാണ് ഇറാൻ.
<BR>
TAGS : IRAN
SUMMARY : Helicopter crash in Iran; Two people including Revolutionary Guard commander killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *