അപവാദപ്രചാരണം നടത്തിയെന്ന മഞ്ജു വാര്യരുടെ പരാതി; സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

അപവാദപ്രചാരണം നടത്തിയെന്ന മഞ്ജു വാര്യരുടെ പരാതി; സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഒടിയൻ സിനിമയ്ക്ക് ശേഷമുള്ള സൈബർ ആക്രമണത്തിലായിരുന്നു മഞ്ജു പരാതി നൽകിയിരുന്നത്.

തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യർ നാല് വർഷത്തോളം നിലപാട് അറിയിച്ചില്ല. തുടർന്നാണ് 2019 ഒക്ടോബർ 23ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കിയത്.

മഞ്ജു വാര്യർ അന്നത്തെ സംസ്ഥാന പോലീസ് മേധാവിക്ക് നേരിട്ട് നൽകിയ പരാതിയിലായിരുന്നു പോലീസ് കേസെടുത്തിരുന്നത്.

ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയ കുറ്റങ്ങളും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആക്ഷേപവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റകരമായ ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
<BR>
TAGS : MANJU WARRIER | SHRIKUMAR MENON
SUMMARY : Manju Warrier’s complaint of defamation; High Court quashes case against director Sreekumar Menon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *