ദീപാവലി ദിനത്തിൽ മരിച്ചാൽ സ്വർഗത്തില്‍ പോകുമെന്ന് വിശ്വാസം; 40കാരൻ ആത്മഹത്യ ചെയ്തു

ദീപാവലി ദിനത്തിൽ മരിച്ചാൽ സ്വർഗത്തില്‍ പോകുമെന്ന് വിശ്വാസം; 40കാരൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ദീപാവലി ദിവസം മരിച്ചാല്‍ പാപമോക്ഷം സിദ്ധിക്കുകവഴി സ്വര്‍ഗം ലഭിക്കുമെന്നുമുള്ള വിശ്വാസത്തെ തുടര്‍ന്ന് 40കാരന്‍ ആത്മഹത്യ ചെയ്തു. ബെംഗളൂരുവിനടുത്തുള്ള നെലമംഗല ഭൂസാന്ദ്രയില്‍ നവംബര്‍ ഒന്നിനായിരുന്നു സംഭവം. കൃഷ്ണമൂര്‍ത്തി എന്നയാളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.

ഇയാള്‍ നേരത്തെ ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ്. കുടുംബകലഹത്തിനിടെയാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. കേസില്‍ ആറ് മാസം മുമ്പാണ് ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

ദീപാവലി സമയത്ത് മരിക്കുന്നതിന്റെ ഗുണങ്ങള്‍ ഇയാള്‍ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു. അത്തരക്കാരുടെ പാപങ്ങള്‍ പൊറുക്കപ്പെടുകയും അവര്‍ക്ക് മോക്ഷം ലഭിക്കുകയും ചെയ്യുമെന്ന് പറഞ്ഞ ഇയാളെ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത നെലമംഗല റൂറല്‍ പോലീസ് അന്വേഷണം തുടരുകയാണ്.
<BR>
TAGS : DEATH | NELAMANGALA
SUMMARY : It is believed that if you die on the day of Diwali, you will go to heaven; 40 year old committed suicide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *