ക്ഷേത്രം ആക്രമിച്ച സംഭവം; കാനഡയ്ക്ക് താക്കീത്, നീതിയും നിയമവാഴ്ചയും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ക്ഷേത്രം ആക്രമിച്ച സംഭവം; കാനഡയ്ക്ക് താക്കീത്, നീതിയും നിയമവാഴ്ചയും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: കാനഡയിൽ ക്ഷേത്രം ആക്രമിക്കുകയും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി. കാന‍ഡ നീതിയും നിയമവാഴ്ച ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം കാനഡയുടെ ഭീരുത്വമാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ തീവ്രവാദികൾ നടത്തിയ ആക്രമണത്തെ നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപലപിച്ചിരുന്നു. ഇ​ന്ത്യ​ക്കാ​രു​ടെ​ ​സു​ര​ക്ഷ​യി​ൽ​ ​ക​ടു​ത്ത​ ​ആ​ശ​ങ്ക​യു​ണ്ടെ​ന്ന് ​വി​ദേ​ശ​കാ​ര്യ​ ​വ​ക്താ​വ് ​ര​ൺ​ധീ​ർ​ ​ജ​യ്‌​സ്വാ​ൾ​ ​പ​റ​ഞ്ഞു.​ ​ആ​ക്ര​മ​ണ​ത്തി​നെ​തി​രെ​ ​സ​മാ​ധാ​ന​മാ​യി​ ​പ്ര​തി​ഷേ​ധി​ച്ച​വ​രെ​ ​ക​നേ​ഡി​യ​ൻ​ ​പൊ​ലീ​സ് ​ലാ​ത്തി​ ​ചാ​ർ​ജ്ജും​ ​ചെ​യ്‌​തു.​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​ ​സം​ര​ക്ഷ​ണം​ ​ട്രൂ​ഡോ​ ​ഉ​റ​പ്പാ​ക്ക​ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രാം​പ്ട​ണി​ലെ​ ​ഹി​ന്ദു​സ​ഭാ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു​ ​ആ​ക്ര​മ​ണം.​ ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലേ​ക്ക് ​അ​തി​ക്ര​മി​ച്ച് ​ക​യ​റി​ ​സ്‌​ത്രീ​ക​ളെ​യും​ ​കു​ട്ടി​ക​ള​ളെ​യു​മ​ട​ക്കം​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദിക്കുകയായിരുന്നു.​ ​സം​ഭ​വ​ത്തി​ൽ​ ​മൂ​ന്നു​പേ​ർ​ ​അ​റ​സ്റ്റി​ലാ​യി.​ ​ ഖാ​ലി​സ്ഥാ​ൻ​ ​പ​താ​ക​യേ​ന്തി​യ​ ​സം​ഘം​ ​വ​ടി​ക​ളു​മാ​യി​ ​ആ​ക്ര​മി​ക്കു​ന്ന​ ​വീ​ഡി​യോ​ ​ഹി​ന്ദു​ ​ക​നേ​ഡി​യ​ൻ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​പ​ങ്കു​വ​ച്ചി​രു​ന്നു.​
<BR>
TAGS : CANADA | KHALISTAN | ATTACK | NARENDRA MODI
SUMMARY : Temple attack incident; Prime Minister Narendra Modi warns Canada to ensure justice and rule of law

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *