എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; ‘സൂപ്പർ ആപ്പു’മായി റെയിൽവേ

എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; ‘സൂപ്പർ ആപ്പു’മായി റെയിൽവേ

ന്യൂഡൽഹി: ​റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലാക്കി ‘സൂപ്പർ ആപ്’ ഇറക്കാൻ റെയി​ൽവേ ഒരുങ്ങുന്നു. ടിക്കറ്റ് ബുക്കിങ്, ട്രെയിൻ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കൽ എല്ലാം ലഭ്യമാകുന്ന ആപ്പാണ് റെയിൽവേ തയാറാക്കുന്നത്. ഡിസംബർ അവസാനത്തോടെ ആപ്പ് എത്തിക്കാനാണ് ശ്രമം. എല്ലാ സേവനങ്ങളും ഒറ്റ ആപ്പിൽ ലഭ്യമാകുന്നത് പല ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കും.

ഐആർസിടിസി ആപ്പ്, റെയിൽ സാരഥി, ഇന്ത്യൻ റെയിൽവേയുടെ പിഎൻആർ, നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം, യുടിഎസ്, ഫുഡ് ഓൺ ട്രാക്ക് തുടങ്ങിയ വിവിധ സേവനങ്ങൾക്കായി ഇപ്പോൾ റേയിൽവേക്ക് ഏതാണ്ട് ആറ് മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ട്. നിലവിൽ ഐആ‍‍ർസിടിസി റെയിൽ കണക്റ്റ് എന്ന ആപ്പിലൂടെയാണ് ഉപയോക്താക്കൾ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. 90 കോടി രൂപയോളം ചെലവിട്ട് റെയിൽവേ ഐ.ടിക്ക് കീഴിലുള്ള സെന്റർ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (സി.ആർ.ഐ.എസ്) ആണ് ‘സൂപ്പർ ആപ്’ പുറത്തിറക്കുന്നത്.
<BR>
TAGS : RAILWAY
SUMMARY : All services are now in one click; Railways with Super App

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *