പാലായിലെ മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

പാലായിലെ മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: മാണി സി.കാപ്പന്‍റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കോട്ടയം പാലാ സ്വദേശി സി.വി ജോൺ നൽകിയ ഹര്‍ജിയാണ് തള്ളിയത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മതിയായ രേഖകൾ സമർപ്പിച്ചില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വൻ തുക വിനിയോഗിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹര്‍ജിക്കാരൻ ഉന്നയിച്ചിരുന്നത്. ഹര്‍ജിയില്‍ പൊതുവായ കാര്യങ്ങളാണ് ഉന്നയിച്ചതെന്നും ഹര്‍ജിയില്‍ വ്യക്തതയില്ലെന്നും മാണി സി കാപ്പന്‍ വാദിച്ചു. ആരോപണങ്ങൾ കൃത്യമായി തെളിയിക്കാൻ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 13000 വോട്ടുകൾക്കാണ് കാപ്പൻ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണിയെ പരാജയപ്പെടുത്തിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി വി ജോണിന് 249 വോട്ടുകള്‍ മാത്രമാണ് നേടാനായത്. തോല്‍വിയോടെ ജോസ് കെ മാണിയുടെ മന്ത്രിസഭാ പ്രവേശനത്തിന് തിരിച്ചടിയേറ്റിരുന്നു.
<BR>
TAGS : HIGH COURT
SUMMARY : The High Court dismissed the petition challenging the election victory of Mani C Kapan of Pala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *