മണിപ്പൂരിൽ ഏഴ് കലാപകാരികൾ അറസ്റ്റിൽ; വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു

മണിപ്പൂരിൽ ഏഴ് കലാപകാരികൾ അറസ്റ്റിൽ; വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു

ഇംഫാൽ: മണിപ്പൂരിൽ രണ്ട് നിരോധിത സംംഘടനകളിലെ ഏഴ് പ്രവർത്തകർ അറസ്റ്റിൽ. ഇവരിൽ നിന്നും വൻ ആയുധ ശേഖരം പിടിച്ചെടുത്തു. മണിപ്പൂരിലെ വിവിധ ജില്ലകളിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. ഒരു എസ്എല്‍ആര്‍, സ്‌നിപ്പര്‍ റൈഫിള്‍, രണ്ട് ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍സ്, 9എംഎം പിസ്റ്റള്‍, അഞ്ച് ഗ്രനേഡ് ഉള്‍പ്പെടെ നിരവധി ആയുധങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഒപ്പം ഒരു ഇരുചക്രവാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

തട്ടിക്കൊണ്ട് പോകൽ, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിലായി മണിപ്പൂരിലെ തൗബൽ, ബിഷ്ണുപൂർ ജില്ലകളിൽ നിന്നാണ് കലാപകാരികളെ പിടികൂടിയത്. പിടിയിലാവരില്‍ അഞ്ച് പേര്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് പ്രവര്‍ത്തകരാണ്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്.  ഇവരില്‍ നിന്നും കാറും പിടിച്ചെടുത്തിട്ടുണ്ട്.  30, 32 വയസ് പ്രായമുള്ള യുവാക്കളാണ് കലാപകാരികളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
<BR>
TAGS :  MANIPUR CLASH
SUMMARY : Seven rioters arrested in Manipur; Weapons were seized at random

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *