പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 25 മുതൽ

പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 25 മുതൽ

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 25 മുതൽ ഡിസംബർ 20 വരെ നടക്കും. രാഷ്ട്രപതി ദ്രൗപദി മുർമു സർക്കാരിന്റെ നിർദ്ദേശം അംഗീകരിച്ചതായി പാർലിമെന്ററികാര്യ മന്ത്രി കിരൺ റിജിജു എക്സ് പോസ്റ്റിൽ അറിയിച്ചു. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നവംബർ 26-ന് ഭരണഘടനാ ദിനം ആചരിക്കുന്നതാണ് വരാനിരിക്കുന്ന ശീതകാല സമ്മേളനത്തിൻ്റെ ഹൈലൈറ്റ്.

ന്യൂഡൽഹിയിലെ സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ ഇരുസഭകളിലെയും അംഗങ്ങൾ രാജ്യത്തിൻ്റെ അടിസ്ഥാന രേഖയെ ആദരിക്കുന്നതിനായി ഒത്തുചേരും. സമ്മേളനത്തിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വഖ്ഫ് (ഭേദഗതി) ബിൽ 2024 തുടങ്ങിയ നിർണായക വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് സമ്മേളനം നടക്കുന്നത്.
<BR>
TAGS : WINTER SESSION OF PARLIAMENT
SUMMARY : Winter Session of Parliament from November 25

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *