മൈസൂരുവിൽ ത്രിദിന ദേശീയ കർണാടക സംഗീതോത്സവം

മൈസൂരുവിൽ ത്രിദിന ദേശീയ കർണാടക സംഗീതോത്സവം

ബെംഗളൂരു : മൈസൂരുവിൽ നവംബർ 8 മുതൽ 10 വരെ ത്രിദിന ദേശീയ കർണാടക സംഗീതോത്സവം നടത്തും. മൈസൂരു സംഗീത സുഗന്ധ എന്ന പേരിൽ കേന്ദ്ര വിനോദസഞ്ചാര വകുപ്പും സാംസ്കാരിക വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന സംഗീതോത്സവത്തിൽ 21 സംഗീതജ്ഞർ കച്ചേരി അവതരിപ്പിക്കും. കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്‌സിറ്റി കൺവെൻഷൻ ഹാളിലാണ് സംഗീതോത്സവം. എട്ടിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും.

കർണാടക സംഗീതത്തിൻ്റെ ഒരു പ്രധാന കേന്ദ്രയ മൈസൂരുവിന്‍റെ സമ്പന്നമായ സംഗീത പാരമ്പര്യം ആഘോഷിക്കുന്നതിനൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങൾ, പാചകരീതികൾ, കരകൗശല വസ്തുക്കൾ എന്നിവയെ പ്രോത്സാഹിപ്പിക്കാനാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നതെന്ന് മൈസൂരുവില്‍ നടന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യാ ഗവൺമെൻ്റ് ഓഫ് ടൂറിസം (സൗത്ത്) റീജിയണൽ ഡയറക്ടർ ഡി. വെങ്കിടേശൻ പറഞ്ഞു. ടൂറിസം ജോയിൻ്റ് ഡയറക്ടർ എം.കെ.സവിത, കന്നഡ കൾച്ചർ ജോയിൻ്റ് ഡയറക്ടർ വി.എസ്.മല്ലികാർജുനസ്വാമി, കന്നഡ സാംസ്കാരിക വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ സുദർശൻ തുടങ്ങിയവർ പങ്കെടുത്തു.
<BR>
TAGS : MYSURU | ART AND CULTURE
SUMMARY : Three-day National Carnatic Music Festival in Mysuru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *