ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

രാമായണ കഥയെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ബിഗ്ബജറ്റ് ബോളിവുഡ് ചിത്രം ‘രാമായണ’ത്തിന്റെ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. വമ്പൻ താരനിര അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ.

ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. സിനിമ നിര്‍മാതാക്കളില്‍ ഒരാളായ നമിത് മല്‍ഹോത്രയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 5000 വർഷത്തിലേറെയായി കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തില്‍ ഇടംനേടിയ ഈ ഇതിഹാസം ബിഗ് സ്ക്രീനിലേക്ക് കൊണ്ടുവരുന്നതിനുള്ള ആഗ്രഹം ഒരു ദശാബ്ദത്തിന് മുന്നേ ഞാൻ ആരംഭിച്ചതാണെന്ന് മല്‍ഹോത്രപറഞ്ഞു.

ഇന്ന്, നമ്മുടെ ടീമിന്റെ അശ്രാന്ത പരിശ്രമത്തിലൂടെ അത് മനോഹരമായി രൂപപ്പെടുന്നത് കാണുന്നതില്‍ ഞാൻ ആവേശഭരിതനാണ്. മഹത്തായ ഈ ഇതിഹാസം അഭിമാനത്തോടെയും ആദരവോടെയും ബിഗ് സ്ക്രീനിലേക്ക് കൊണ്ടുവരിക എന്ന ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ ഞങ്ങളോടൊപ്പം ചേരൂ,’ നമിത് മല്‍ഹോത്ര സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

രാമായണത്തില്‍ സായ് പല്ലവി സീതയായി എത്തുമ്പോൾ രാമനായി അഭിനയിക്കുന്നത് രണ്‍ബീർ കപൂർ ആണ്. രാവണനായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം യാഷും. രാമായണത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറക്കി. സ്വർണപ്രഭ തീർത്ത മാന്ത്രിക അമ്പാണ് പോസ്റ്ററിലുള്ളത്.

TAGS : RAMAYANA | FILM
SUMMARY : Brahmanda has announced the release date of ‘Ramayana’

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *