ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; ട്രംപിനെ പ്രശംസിച്ച് നരേന്ദ്ര മോദി

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; ട്രംപിനെ പ്രശംസിച്ച് നരേന്ദ്ര മോദി

അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.

മുൻ കാലയളവിലെ വിജയകരമായ പ്രവർത്തനങ്ങൾ പോലെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കുടുതൽ ശക്തിപ്പെടുത്തുന്നതിനും സഹകരണം പുതുക്കാനും ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പെൻസിൽവേനിയയിലെ മുന്നേറ്റമാണ് വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ തിരിച്ചുവരവിനു കളമൊരുക്കിയ പ്രധാന ഘടകങ്ങളിലൊന്ന്. പെൻസിൽവേനിയയിൽ വിജയമുറപ്പിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്തെത്താനുള്ള മാന്ത്രികസംഖ്യയായ 270നു തൊട്ടടുത്ത് ട്രംപെത്തിയത്.  ഇതാദ്യമല്ല ട്രംപ് പെൻസിൽവേനിയ പിടിക്കുന്നത്. 2016ലെ കന്നിയങ്കത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരുന്ന ഹിലറി ക്ലിന്റനെതിരെ ട്രംപ് പെൻസിൽവേനിയയിൽ ഒന്നാമതെത്തിയിരുന്നു. 2020ൽ പക്ഷേ, പെൻസിൽവേനിയ ബൈഡനൊപ്പമായിരുന്നു നിന്നത്.

 

TAGS: WORLD | DONALD TRUMP
SUMMARY: PM Narendra Modi congratulates Donald Trump

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *