ട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; ഏഴ് പേർക്ക് പരുക്ക്

ട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; ഏഴ് പേർക്ക് പരുക്ക്

ബെംഗളൂരു: ട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കലബുർഗി ഫർഹതാബാദിന് സമീപം ബുധനാഴ്ച പുലർച്ചെയാണ് അപകടം. മാരുതി എർട്ടിഗ കാറിലുണ്ടായിരുന്ന മുരുകൻ (42), പിക്കപ്പ് ട്രക്കിൽ യാത്ര ചെയ്തിരുന്ന ധൂലമ്മ (60) എന്നിവരാണ് മരിച്ചത്.

കൂട്ടിദർഗ ഗ്രാമത്തിൽ നിന്ന് ഷഹബാദിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിനിടെയാണ് ട്രക്ക് അപകടത്തിൽപ്പെട്ടത്. കലബുറഗിയിൽ നിന്ന് ജെവർഗിയിലേക്ക് പോവുകയായിരുന്നു എർട്ടിഗ കാർ. സംഭവത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കലബുർഗിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കലബുറഗി ട്രാഫിക് പോലീസ് സംഭവത്തിൽ കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Two dead, seven injured as pickup truck, MUV collide head-on in Kalaburagi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *