സർക്കാർ ആശുപത്രികൾക്ക് സമീപത്തെ അനധികൃത ഫാർമസികൾക്കെതിരെ നടപടി

സർക്കാർ ആശുപത്രികൾക്ക് സമീപത്തെ അനധികൃത ഫാർമസികൾക്കെതിരെ നടപടി

ബെംഗളൂരു: സർക്കാർ ആശുപത്രികൾക്ക് സമീപത്തെ അനധികൃത ഫാർമസികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു. ഇത്തരം ഫാർമസികൾ കണ്ടുപിടിക്കാൻ പ്രത്യേക സംഘം രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികളിൽ ആവശ്യത്തിന് മരുന്ന് ലഭ്യമാണെങ്കിലും മരുന്നുകൾക്കായി അടുത്തുള്ള ഫാർമസികളിലേക്ക് രോഗികളെ അയക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

സർക്കാർ ആശുപത്രികൾക്ക് സമീപമുള്ള നിയമവിരുദ്ധ ഫാർമസികൾ ഇല്ലാതാക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിച്ചുവരികയാണ്. ആശുപത്രിയിൽ സൗജന്യമായി മരുന്നുകൾ നൽകുന്നതിന് പകരം സ്വകാര്യ ഫാർമസികളിൽ നിന്ന് മരുന്നുകൾ വാങ്ങാൻ ആവശ്യപ്പെടുന്ന മെഡിക്കൽ സ്റ്റാഫുകൾക്കെതിരെയും നടപടി സ്വീകരിക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകളിലും താലൂക്ക് ആശുപത്രികളിലും രോഗികൾക്ക് സൗജന്യമായി മരുന്നുകൾ ലഭ്യമാണ്.

എന്നാൽ പലപ്പോഴും സൗജന്യ മരുന്നുകൾ നൽകുന്നതിന് പകരം പുറത്തുള്ള ഫാർമസികളിലേക്ക് രോഗികളെ അയക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസുകൾ ഫയൽ ചെയ്യാൻ പോലീസിന് നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

TAGS: KARNATAKA | PHARMACY
SUMMARY: Govt orders strict action against illegal pharmacies near govt hospitals

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *