നികുതി കുടിശ്ശിക; മന്ത്രി മാളിന് ബിബിഎംപി നോട്ടീസ്

നികുതി കുടിശ്ശിക; മന്ത്രി മാളിന് ബിബിഎംപി നോട്ടീസ്

ബെംഗളൂരു: വസ്‌തുനികുതി കുടിശ്ശിക അടയ്‌ക്കാത്തതിന് മന്ത്രി മാളിന് നോട്ടീസ് അയച്ച് ബിബിഎംപി. 9 കോടിയിലധികം രൂപയാണ് മാൾ മാനേജ്മെന്റ് അടക്കാനുള്ളത്. കുടിശ്ശിക ഉടൻ അടച്ചുതീർത്തില്ലെങ്കിൽ മാൾ അടച്ചിടുമെന്ന് ബിബിഎംപി മുന്നറിയിപ്പ് നൽകി.

നികുതി അടയ്ക്കാത്തതിന് വെസ്റ്റ് സോണിലെ 2500 ഓളം വസ്തു ഉടമകൾക്കും ബിബിഎംപി നോട്ടീസ് നൽകിയിട്ടുണ്ട്. 81 ലക്ഷം രൂപ നികുതി കുടിശ്ശിക അടയ്ക്കാത്തതിന് മജസ്റ്റിക്കിലെ കൺവെൻഷൻ സെൻ്റർ ഹോട്ടലിനും ബിബിഎംപി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. അടുത്ത ഒരാഴ്ചക്കുള്ളിൽ നോട്ടിസിനോട് പ്രതികരിച്ചില്ലെങ്കിൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്ന് ബിബിഎംപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

TAGS: BENGALURU | BBMP
SUMMARY: BBMP sents notice to mantri mall and others over property tax dues

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *