ഷാരൂഖ് ഖാന് നേരെ വധഭീഷണി; വൈ പ്ലസ് സുരക്ഷയൊരുക്കി പോലീസ്

ഷാരൂഖ് ഖാന് നേരെ വധഭീഷണി; വൈ പ്ലസ് സുരക്ഷയൊരുക്കി പോലീസ്

ബോളിവുഡ് താരം ഷാരൂഖ് ഖാന് നേരെ വധഭീഷണി. റായ്‌പൂരില്‍ നിന്നാണ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ കോളെത്തിയത്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൈസാൻ എന്ന വ്യക്തിയാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

ഇയാളുടെ ലൊക്കേഷൻ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, മോഷണം പോയ ഫോണില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഒക്‌ടോബറിലും ഷാരൂഖിനെതിരെ സമാനമായ ഭീഷണി സന്ദേശമെത്തിയിരുന്നു. തുടർന്ന് വൈ പ്ലസ് കാറ്റഗറി സുരക്ഷയും പോലീസ് അദ്ദേഹത്തിന് ഏർപ്പാടാക്കിയിരുന്നു.

ആറ് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിനൊപ്പമുണ്ട്. നേരത്തേ ആയുധമേന്തിയ രണ്ട് ഉദ്യോഗസ്ഥരായിരുന്നു താരത്തിനൊപ്പം ഉണ്ടായിരുന്നത്. സല്‍മാൻ ഖാനെ ലക്ഷ്യം വച്ച്‌ നിരന്തരം ഭീഷണി സന്ദേശങ്ങള്‍ വരുന്നതിനിടെയാണ് ഇപ്പോള്‍ ഷാരൂഖിനേയും ചിലർ ലക്ഷ്യമിടുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് സല്‍മാന്റെ ജീവൻ സംരക്ഷിക്കണമെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് സന്ദേശമെത്തിയിരുന്നു. ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റേത് എന്ന് അവകാശപ്പെട്ടാണ് മുംബയ് പോലീസ് ട്രാഫിക് കണ്‍ട്രോള്‍ റൂമിന്റെ വാട്ടസാപ്പ് നമ്പറിലേക്ക് സന്ദേശമെത്തിയത്.

TAGS : SHARUKHAN | LATEST NEWS
SUMMARY : Shah Rukh Khan receives death threats; Police has provided Y Plus security

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *