ബെംഗളൂരുവിലെ ആദ്യ ഡിജിറ്റൽ ജനസംഖ്യ ക്ലോക്ക് ഉദ്ഘാടനം ഇന്ന്

ബെംഗളൂരുവിലെ ആദ്യ ഡിജിറ്റൽ ജനസംഖ്യ ക്ലോക്ക് ഉദ്ഘാടനം ഇന്ന്

ബെംഗളൂരു: കർണാടകയിലെയും രാജ്യത്തെയും ജനസംഖ്യയുടെ തത്സമയ എസ്റ്റിമേറ്റ് പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ജനസംഖ്യ ക്ലോക്ക് ഉദ്ഘാടനം ഇന്ന് നടക്കും. ബെംഗളൂരുവിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. നഗരത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ചിലാണ് (ഐഎസ്ഇസി) ക്ലോക്ക് സ്ഥാപിച്ചിട്ടുള്ളത്

ഡിജിറ്റൽ ജനസംഖ്യാ ക്ലോക്ക് ഐഎസ്ഇസിയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സംയുക്തമായി ഏറ്റെടുത്ത സംരംഭമാണ്. സംസ്ഥാനത്തെ ജനസംഖ്യ ഒരു മിനിറ്റിലും 10 സെക്കൻഡിലും, രാജ്യത്തെ ജനസംഖ്യ ഓരോ രണ്ട് മിനുട്ടിലും അപ്‌ഡേറ്റ് ചെയ്യും.

രാജ്യത്തെ ജനസംഖ്യാ വളർച്ചയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ഗവേഷകർക്ക് ആധികാരിക വിവരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഐഎസ്ഇസിയുടെ പ്രവേശന കവാടത്തിൽ ഇത് സ്ഥാപിച്ചിരിക്കുന്നത്.

TAGS: BENGALURU | DIGITAL POPULATION CLOCK
SUMMARY: Bengaluru’s first digital population clock to be inaugurated on November 8

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *