കൊച്ചി: നടൻ ജോജു ജോർജ് സംവിധാനം ചെയ്ത ‘പണി’ സിനിമക്കെതിരെ നൽകിയ ഹര്‍ജി പിൻവലിച്ചു. പനങ്ങാട് സ്വദേശി ബിനു പി. ജോസഫ് നൽകിയ പൊതുതാൽപര്യ ഹര്‍ജി യാണ് പിൻവലിച്ചത്. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് നല്‍കിയത് എന്നാല്‍ അതിന് നിരക്കാത്ത സംഭാഷണങ്ങളും ദൃശ്യങ്ങളും ‘പണി’യിൽ ഉണ്ടെന്നും ഇത് കുട്ടികളുടെ മനസ്സിനെ ദോഷകരമായി സ്വാധീനിക്കുമെന്നും സിനിമക്ക് ‘എ’ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സെൻസർ ബോർഡിന് നിർദേശം നൽകണമെന്നും എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി തള്ളുമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാക്കാൽ വ്യക്തമാക്കിയതോടെ പിൻവലിക്കാൻ ഹര്‍ജിക്കാരന്‍റെ അഭിഭാഷകൻ അനുമതി തേടുകയായിരുന്നു. തുടർന്ന് കോടതി ഈ ആവശ്യം അനുവദിച്ചു.
<br>
TAGS : PANI MOVIE
SUMMARY : The petition against the movie ‘Pani’ was withdrawn

Posted inCINEMA LATEST NEWS
