വീടിന്റെ ഷീറ്റ് തുളച്ച്‌ വെടിയുണ്ട അകത്ത് പതിച്ചു

വീടിന്റെ ഷീറ്റ് തുളച്ച്‌ വെടിയുണ്ട അകത്ത് പതിച്ചു

തിരുവനന്തപുരം: വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിലാണ് വീടിൻറെ ഷീറ്റ് തുളച്ച്‌ വെടിയുണ്ട അകത്ത് പതിക്കുകയായിരുന്നു. നേമം പോലീസ് സ്റ്റേഷൻ പരിധിയിലെ മുക്കുന്നിമല ഫയറിങ് ബട്ടില്‍ പോലീസ് ഉദ്യോഗസ്ഥർക്കായി നടത്തിയ ഫയറിങ് പ്രാക്ടീസിനിടയാണ് വെടിയുണ്ട പതിച്ചത്.

സംഭവ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. നേരത്തെയും സമീപ വീടുകളില്‍ ഇത്തരത്തില്‍ വെടിയുണ്ടകള്‍ പതിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.

TAGS : THIRUVANATHAPURAM | LATEST NEWS
SUMMARY : The sheet of the house was pierced and the bullet hit inside

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *