കെവിജി നമ്പ്യാർ സ്മാരക കവിതാമത്സരം

കെവിജി നമ്പ്യാർ സ്മാരക കവിതാമത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡണ്ടായിരുന്ന കെവിജി നമ്പ്യാരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന എട്ടാമത് മലയാള കവിതാരചന മത്സരത്തിലേക്ക് ബെംഗളൂരുവിലെ മലയാളികളില്‍ നിന്ന് സൃഷ്ടികള്‍ ക്ഷണിച്ചു. ‘അച്ഛന്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കവിതകള്‍ രചിക്കേണ്ടത്. പന്ത്രണ്ടു വരികളില്‍ കുറയാത്ത (എന്നാല്‍ രണ്ടുപുറത്തില്‍ കവിയാത്ത) രചന പിഡിഫ് രൂപത്തില്‍ നവംബര്‍ 30 നകം സമര്‍പ്പിക്കണം. ഇ മെയില്‍: [email protected]

ഡിസംബര്‍ 15 നായിരിക്കും ഫലപ്രഖ്യാപനം. മത്സരാര്‍ഥിയുടെ പേരും ബെംഗളൂരുവിലെ മേല്‍വിലാസവും ഇമെയിലില്‍ പ്രത്യേകമായി നല്‍കണം. അപേക്ഷകള്‍ സമര്‍പ്പിക്കാനും മറ്റു നിബന്ധനകള്‍ അറിയാനുമായി 9886799766 / 9845557756 എന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രസിഡണ്ട് രജിത്ത് ചേനാരത്ത് അറിയിച്ചു.
<BR>
TAGS : ART AND CULTURE

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *