നടൻ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

നടൻ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ഭീഷണി സന്ദേശം അയച്ച അജ്‌ഞാതനെതിരെ മുംബൈയിലെ വോർളി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി മുംബൈ ട്രാഫിക് കൺട്രോൾ റൂമിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്നാണ് നടൻ സൽമാൻ ഖാനെതിരെ ഭീഷണി സന്ദേശം ലഭിച്ചത്.

രണ്ട് ദിവസം മുമ്പ് ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്നും വധഭീഷണി നേരിട്ടതിന് പിന്നാലെയാണ് മറ്റൊരു വധഭീഷണിയും താരം നേരിടുന്നത്. നവംബർ അഞ്ചിനാണ് ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ നിന്നും സൽമാൻ ഖാന് വധഭീഷണി ഉണ്ടായത്.

മുംബൈ പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഒന്നുകിൽ സല്‍മാന്‍ ഖാന്‍ മാപ്പ് പറയുക അല്ലെങ്കിൽ താരത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ അഞ്ച് കോടി രൂപ നൽകുക എന്നായിരുന്നു ഭീഷണി സന്ദേശം. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സ്വദേശിയായ 32കാരനെ ബുധനാഴ്‌ച്ച കർണാടകയിൽ നിന്നും പിടികൂടി മഹാരാഷ്ട്ര പോലീസിന് കൈമാറിയിരുന്നു.

TAGS: NATIONAL | SALMAN KHAN
SUMMARY: Actor salman khan recieves death threat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *