ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി; ബി.എസ്‌സി ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സിന് അപേക്ഷിക്കാം

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി; ബി.എസ്‌സി ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സിന് അപേക്ഷിക്കാം

കൊല്ലം: കേരളത്തിലെ ഓപ്പൺ യൂണിവേഴ്സിറ്റിയായ കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബി.എസ്‌സി ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ് പ്രോഗ്രാം ഉൾപ്പടെ 29 യു.ജി /പി.ജി പ്രോഗ്രാമുകൾക്ക് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേർണിംഗ് മോഡിലാണ് ക്ലാസുകൾ. മിനിമം യോഗ്യതയുള്ള ആർക്കും പ്രായപരിധിയോ മാർക്ക്‌ മാനദണ്ഡങ്ങളോ ഇല്ലാതെ അഡ്മിഷനെടുക്കാം. ടി.സി നിർബന്ധമല്ല.

നിലവിൽ ഒരു അക്കാഡമിക് പ്രോഗ്രാം ചെയ്യുന്നവർക്കും യൂണിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് പഠിക്കാം. യു.ജി.സിയുടെ മാനദണ്ഡപ്രകാരമാണ് യൂണിവേഴ്സിറ്റി ഡ്യൂവൽ ഡിഗ്രി സംവിധാനം നടപ്പാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.sgou.ac.in. ഫോൺ: 0474 2966841, 9188909901, 9188909902, 9188909903 (ടെക്നിക്കൽ സപ്പോർട്ട്).
<BR>
TAGS : SREENARAYANAGURU OPEN UNIVERSITY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *