ഭാഗ്യചിഹ്നമായ കാറിനെ വിറ്റൊഴിയുന്നതിന് പകരം ആചാരമര്യാദകളോടെ സംസ്‌കരിച്ച് കുടുംബം; സന്യാസിമാരും പുരോഹിതന്മാരുമടക്കം ചടങ്ങില്‍ പങ്കെടുത്തത് 1500 പേര്‍

ഭാഗ്യചിഹ്നമായ കാറിനെ വിറ്റൊഴിയുന്നതിന് പകരം ആചാരമര്യാദകളോടെ സംസ്‌കരിച്ച് കുടുംബം; സന്യാസിമാരും പുരോഹിതന്മാരുമടക്കം ചടങ്ങില്‍ പങ്കെടുത്തത് 1500 പേര്‍

അഹമ്മദാബാദ്: ഗുജറാത്തിലെ അമരേലി ജില്ലയില്‍ കര്‍ഷക കുടുംബം തങ്ങളുടെ ഭാഗ്യചിഹ്നമായ കാറിന് സമാധി ഒരുക്കി. കാറിനെ വിറ്റൊഴിയുന്നതിന് പകരം ആചാരമര്യാദകളോടെയാണ് സംസ്‌കരിച്ചത്. സന്യാസിമാരും പുരോഹിതന്മാരുമടക്കം 1500ഓളം പേരാണ് കാറിന്റെ സംസ്‌കാര ചടങ്ങിനെത്തിയത്.

സഞ്ജയ് പൊളാര എന്നയാളുടെ കുടുംബമാണ് കുടുംബത്തിന് എല്ലാ ഐശ്വര്യവും കൊണ്ടുവന്ന കാറിനെ വില്‍ക്കാന്‍ മനസില്ലാത്തതിനാല്‍ സ്വന്തം കൃഷിയിടത്തില്‍ സംസ്‌കരിച്ചത്. 15 അടി താഴ്ചയില്‍ കുഴിയെടുത്താണ് 12 വര്‍ഷം പ്രായമായ വാഗണ്‍ ആര്‍ കാര്‍ ഇവര്‍ സംസ്‌കരിച്ചത്.

പൂക്കളും മാലകളും കൊണ്ടലങ്കരിച്ചതിന് പുറമേ സന്യാസിമാരും പുരോഹിതന്മാരും മന്ത്രോചാരണം നടത്തി പച്ച തുണികൊണ്ട് മൂടിയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അവസാനം എസ്‌കാവേറ്റര്‍ എത്തി മണ്ണിട്ട് മൂടി. തങ്ങളുടെ പിന്‍തലമുറ കാറിനെ മറക്കാതിരിക്കാനും കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും കൊണ്ടുവന്ന കാര്‍ മണ്ണിനടയിലുണ്ടെന്ന് അറിയാനും സംസ്‌കരിച്ച ഇടത്തിനടത്ത് ഒരു മരംനട്ടുപിടിപ്പിക്കുമെന്നും കുടുംബം അറിയിച്ചിട്ടുണ്ട്.

നാലു ലക്ഷത്തോളം രൂപയാണ് സംസ്‌കാര ചടങ്ങുകള്‍ക്കായി കുടുംബം ചിലവഴിച്ചത്. ചടങ്ങിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഭാവിതലമുറയും ഈ കാറിനെ ഓര്‍ക്കുന്നതിനുകൂടിയാണ് ചടങ്ങ് നടത്തിയതെന്ന് സഞ്ജയ് പൊളാര പറഞ്ഞു.

<BR>
TAGS : GUJARAT
SUMMARY : Instead of selling the lucky car, the family cremated it with proper rituals; 1500 people participated in the function

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *