പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും; സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് പിപി ദിവ്യ

പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും; സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് പിപി ദിവ്യ

കണ്ണൂർ: സിപിഎമ്മിനെതിരെ സംസാരിച്ചെന്ന തരത്തില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രതികരണങ്ങള്‍ തന്റെ അഭിപ്രായമല്ലെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ. മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയിട്ടുണ്ടെന്നും അത്തരമൊരു പ്രതികരണം ഞാൻ നടത്തിയിട്ടുമില്ലെന്നും പിപി ദിവ്യ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പാർട്ടി തന്നെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞെന്നും സമാന ആക്ഷേപങ്ങള്‍ വന്നപ്പോള്‍ എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയ്ക്കും മുൻ സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യുവിനും ലഭിച്ച ആനുകൂല്യം തനിക്ക് ലഭിച്ചില്ലെന്നും പിപി ദിവ്യ പറഞ്ഞെന്നാണ് പ്രചാരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

എൻ്റെ പ്രതികരണമെന്ന നിലയിൽ ഇപ്പോൾ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ എൻ്റെ അഭിപ്രായമല്ല .
അത്തരമൊരു പ്രതികരണം ഞാൻ നടത്തിയിട്ടുമില്ല .
മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ  തന്നെ പറഞ്ഞിട്ടുണ്ട്.
മറ്റു വ്യാഖ്യാനങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല .
ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ എനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതി. അത്  തുടരും, എന്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു.
എൻ്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.

TAGS : PP DIVYA | LATEST NEWS
SUMMARY : PP Divya asks comrades and friends to reject false propaganda

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *