ഐഎഎസ് തലപ്പത്ത് വീണ്ടും പോര്; കെ.ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ കുറിപ്പുമായി പ്രശാന്ത് ഐഎഎസ്

ഐഎഎസ് തലപ്പത്ത് വീണ്ടും പോര്; കെ.ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ കുറിപ്പുമായി പ്രശാന്ത് ഐഎഎസ്

കോഴിക്കോട്: കേരളത്തിൽ ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് ചേരിപ്പോര് രൂക്ഷം. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോക്ടർ എ. ജയതിലകിനെതിരെ പരസ്യ വിമർശനങ്ങളുമായി എൻ. പ്രശാന്ത് എഐഎസ് രംഗത്ത് വന്നു. ജയതിലകിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നാണ് പ്രശാന്തിൻ്റെ ഫേസ്ബുക്കിലൂടെയുള്ള മുന്നറിയിപ്പ്.

ചെയർമാനായിരുന്ന എസ്.സി., എസ്.ടി. വകുപ്പിനു കീഴിലുള്ള ‘ഉന്നതി’യുമായി ബന്ധപ്പെട്ട ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതായി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമായി രംഗത്ത് വന്നിരിക്കുന്നത്. ഉന്നതിയുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരെ ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

റിപ്പോർട്ടിലെ പരാമർശങ്ങള്‍ കഴിഞ്ഞ ദിവസം വാർത്തയായതിന് പിന്നില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണെന്നും പ്രശാന്ത് കുറിപ്പില്‍ പറയുന്നു. തനിക്കെതിരെ റിപ്പോർട്ടുകള്‍ തയ്യാറാക്കി മാതൃഭൂമിക്ക് നല്‍കുന്നത് ജയതിലക് ആണെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. മാതൃഭൂമിയുടെ സ്പെഷ്യല്‍ റിപ്പോർട്ടർ ആണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെന്നും ഇന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പരിഹസിച്ചു.

ജയതിലക്‌ എന്ന വ്യക്തി തന്നെയാണ്‌ മാടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോഗിയെന്നും ഒരു കമൻ്റിന് മറുപടിയായി അദ്ദേഹം കുറിച്ചു. ഇന്നലെയും ഇന്നുമായി രണ്ട് കുറിപ്പുകളാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. സീനിയർ ഉദ്യോഗസ്ഥനെക്കുറിച്ച്‌ പൊതുജനം അറിയേണ്ട ചില വസ്തുതകള്‍ അറിയിക്കാൻ താൻ നിർബന്ധിതനായിരിക്കുകയാണ്‌ എന്ന കുറിപ്പോടെയാണ് പോസ്റ്റ്.

ജയതിലകിന്റെ ഫോട്ടോ ഉള്‍പ്പെടെയാണ് കളക്ടർ ബ്രോ കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്. അടുത്ത ചീഫ്‌ സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തിയാണെന്നും അദ്ദേഹം ഇന്ന് പരിഹസിച്ചു. തിടമ്പിനേയും തിടമ്പെറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയില്‍ തിടമ്പെല്‍ക്കാൻ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകള്‍ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ്’ -പ്രശാന്ത് ഫേസ്ബുക്കില്‍ ഇന്നലെ കുറിച്ചിരുന്നു.

TAGS : PRASANTH IAS
SUMMARY : Prashant IAS with note against K. Gopalakrishnan IAS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *