സുരേഷ് കുമാര്‍ കിംഗ് ജോംഗ് ഉന്‍, സിനിമ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ യൂട്യൂബില്‍ ഇടും: സാന്ദ്ര തോമസ്

സുരേഷ് കുമാര്‍ കിംഗ് ജോംഗ് ഉന്‍, സിനിമ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ യൂട്യൂബില്‍ ഇടും: സാന്ദ്ര തോമസ്

കൊച്ചി: നിര്‍മാതാവ് ജി.സുരേഷ് കുമാറിനെതിരെ സാന്ദ്ര തോമസ്. സുരേഷ് കുമാർ കിം ജോംഗ് ഉന്നിനെ പോലെയാണെന്ന് സാന്ദ്ര തോമസ് ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച്‌ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മൗനം ചോദ്യം ചെയ്തതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്ന് സാന്ദ്ര തോമസ് ആരോപിച്ചു. കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത് സുരേഷ് കുമാർ ആണെന്നും സാന്ദ്ര പറയുന്നു.

പൊതുസമൂഹം തന്റെ കൂടെയുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും സിനിമ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ യൂട്യൂബില്‍ ഇടുമെന്നും തനിക്ക് ഈ ജോലി മാത്രമേ അറിയൂവെന്നും സാന്ദ്ര പറഞ്ഞു. ഇത്രയും അഡ്വാന്‍സ്ഡായ ഈ കാലഘട്ടത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഒരു വാട്സാപ്പ് ഗ്രൂപ്പ് പോലുമില്ലെന്നും രണ്ട് പാനലുകളുടെ ഗ്രൂപ്പാണുള്ളതെന്നും സാന്ദ്ര ചൂണ്ടിക്കാട്ടുന്നു.

അസോസിയേഷന്റെ ബില്‍ഡിംഗുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന് പറഞ്ഞ ആളെ പുറത്താക്കി. വിനയൻ സാറിനെ സപ്പോർട്ട് ചെയ്തതിന്റെ പേരില്‍ കുറച്ചുപേർ പുറത്തായിട്ടുണ്ട്. എതിരായി പറയുന്നവരെ നോട്ട് ചെയ്ത് വയ്ക്കുകയും പുറത്താക്കുകയും ചെയ്യുന്ന പ്രവണത കുറച്ചുനാളായി വരികയാണെന്ന് അവർ കുറ്റപ്പെടുത്തി.

അതേസമയം തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് എറണാകുളം സബ് കോടതിയെ സമീപിച്ചു. മതിയായ വിശദീകരണം നല്‍കാതെയാണ് പുറത്താക്കിയതെന്നും വിഷയത്തില്‍ കോടതി ഇടപെടണമെന്നും സാന്ദ്ര തോമസ് ഹർജിയില്‍ പറയുന്നു.

TAGS : SANDRA THOMAS
SUMMARY : If not allowed to make a film, will put it on YouTube: Sandra Thomas

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *