ബെംഗളൂരുവിൽ ആദ്യമായി ആറ് മാസം പ്രായമുള്ള 600 ഗ്രാമിൽ താഴെ ഭാരവുമുള്ള ഇരട്ടക്കുട്ടികൾ ജനിച്ചു

ബെംഗളൂരുവിൽ ആദ്യമായി ആറ് മാസം പ്രായമുള്ള 600 ഗ്രാമിൽ താഴെ ഭാരവുമുള്ള ഇരട്ടക്കുട്ടികൾ ജനിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ആദ്യമായി 600 ഗ്രാമില്‍ താഴെ ഭാരവും 23 ആഴ്‌ച (6 മാസം) പ്രായവുമുളള ഇരട്ടക്കുട്ടികള്‍ ജനിച്ചു. 550 ഗ്രാമും 540 ഗ്രാമും തൂക്കമുളള കുട്ടികളാണ് ബെംഗളൂരുവിലെ ആസ്‌റ്റര്‍ വുമണ്‍ ആന്‍റ് ചില്‍ഡ്രൻ ആശുപത്രിയിൽ ജനിച്ചത്. സമീപകാലത്ത് ഇത്ര വെല്ലുവിളി നിറഞ്ഞ ഒരു കേസ് ഉണ്ടായിട്ടില്ല എന്ന് ലീഡ് പീഡിയാട്രിക്‌സ് കൺസൾട്ടൻ്റായ ശ്രീനിവാസ മൂർത്തി പറഞ്ഞു.

തുമകുരുവിൽ നിന്നുള്ള കര്‍ഷകരായ ദമ്പതികള്‍ക്കാണ് കുട്ടികൾ ജനിച്ചത്. യുവതിയുടെ സെർവിക്‌സ് (ഗര്‍ഭപാത്രത്തിന്‍റെ താഴത്തെ ഭാഗം) ചുരുങ്ങുന്നതിനാൽ ഗര്‍ഭകാലം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് 17ാം ആഴ്‌ചയില്‍ കുട്ടികളെ പുറത്തെടുക്കേണ്ടിവരുമെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ 23 ആഴ്‌ചകള്‍ക്ക് ശേഷമാണ് കുട്ടികൾ ജനിച്ചത്. വിദഗ്‌ധ ഡോക്‌ടർമാരുടെ പ്രത്യേക മെഡിക്കൽ സംഘമാണ് അമ്മയെയും ഇരട്ടക്കുട്ടികളെയും പരിചരിക്കുന്നത്.

നിലവിൽ ശിശുക്കളുടെ വെൻ്റിലേറ്ററുകൾ, ഇൻകുബേറ്ററുകൾ, കാർഡിയാക് മോണിറ്ററുകൾ എന്നിവ ഉപയോഗിച്ച് ഈ കുട്ടികളുടെ ചികിത്സ ഉറപ്പാക്കുമെന്ന് എന്ന് ഡോക്‌ടര്‍ പറഞ്ഞു. അടുത്ത മൂന്ന് മുതല്‍ നാല് മാസം വരെ കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിലായിരിക്കും.

 

TAGS: BENGALURU | MEDICAL MIRACLE
SUMMARY: First-ever recorded lowest birth weight premature twins delivered successfully at Bengaluru hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *